കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ യുവതിയെയും ആണ്‍ സുഹൃത്തിനെയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഉരുവച്ചാല്‍ സ്വദേശി പ്രവീണ കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ജിജേഷ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടി എത്തിയത്.
അപ്പോഴേക്കും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ നിലയില്‍ തുടരുകയാണ്.
0 Comments