ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. പെര്‍ത്ത് ടെസ്റ്റില്‍ യുവഓപണര്‍ യശസ്വി ജയ്‌സ്വാള്‍ എട്ട് പന്ത് നേരിട്ട് ഡക്കിന് മടങ്ങിയതിന് പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്തും ഫ്‌ളോപ്പായിരിക്കുകയാണ്. 23 പന്ത് നേരിട്ട ഇടംകൈയ്യന്‍ ബാറ്റര്‍ റണ്‍സൊന്നുമെടുക്കാനാകാതെയാണ് കൂടാരം കയറിയത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് പുറത്താവുന്നത്.
ഇതിന് പിന്നാലെ ദേവ്ദത്തിന്റെ പ്രതിരോധ സമീപനത്തെ വിമര്‍ശിച്ചാണ് ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്. 'ദേവ്ദത്ത് പടിക്കല്‍ പ്രതിരോധിച്ച് കളിക്കുന്നതിലാണ് ശ്രദ്ധ കൊടുത്തത്. അദ്ദേഹം സ്‌കോര്‍ ചെയ്യാന്‍ നോക്കിയിട്ടേയില്ല. കമ്മിന്‍സിന്റെ ഓവറില്‍ രണ്ട് ലെങ്ത് ഡെലിവറികള്‍ പടിക്കല്‍ നേരിട്ടു. എന്നാല്‍ അവിടെയും സ്‌കോര്‍ ചെയ്യാന്‍ പടിക്കലിന് കഴിഞ്ഞില്ല. ഒരുപക്ഷേ അവിടെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മനോഭാവം മറിച്ചാവുമായിരുന്നു', രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.
0 Comments