പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻരാജാണ് (34) മരിച്ചത്. രാവിലെ ഏഴര മണിയോടെയാണ് അപകടം. ആര്യപറമ്പ് പുത്തൻവീട്ടിൽ രാജൻ പ്രേമ ദമ്പതികളുടെ മകനാണ് ഇലക്ട്രീഷ്യനായ മിഥുൻ രാജ്. സഹോദരൻ രാഹുൽ. സംസ്കാരം പിന്നീട് നടക്കും.
0 Comments