'പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല'; വിമർശനവുമായി ഗവർണർ

 



ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. നിരുത്തരവാദപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗവർണർ വിമർശിച്ചു.

എസ്എഫ്‌ഐ വിദ്യാർഥി സംഘടനയല്ല, ക്രിമിനൽ സംഘമാണെന്നും ഗവർണർ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിദേശ പ്രതിനിധികൾക്ക് മുന്നിൽ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടന്നത്. സർക്കാരിന്റെ പിന്തുണയില്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നത്? ഞാൻ ഭയപ്പെടുന്നില്ലെന്ന് എസ്എഫ്‌ഐക്ക് അറിയാം. ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ എന്ന നിലയിൽ കടുത്ത നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പൊലീസ്. എന്നാൽ, പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

Post a Comment

0 Comments