കണ്ണൂർ:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ്-ന്യൂ ഇയർ ഖാദി മേളക്ക് ഡിസംബർ 23ന് തുടക്കമാവും. 23ന് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി ആദ്യവിൽപന നടത്തും. മേളയിൽ ഖാദിക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി സാരിക്ക് പ്രത്യേക കൗണ്ടർ ഉണ്ടാവും. മേള ജനുവരി നാലിന് സമാപിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴ് മണി വരെയാവും മേള.
0 Comments