പയ്യന്നൂരിൽ 10.265 ഗ്രാം എം ഡി എം എയുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ


പയ്യന്നൂർ : പയ്യന്നൂരിൽ 10.265 ഗ്രാം എം ഡി എം എയുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ പയ്യന്നൂർ പോലീസിൻ്റെ പിടിയിൽ.  പുലർച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂർ സബ്ബ് ഇൻസ്പെക്ടർ യദുകൃഷണൻ. പി , ഗ്രേഡ് സബ്ബ് - ഇൻസ്പെക്ടർ ഹേമന്ത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുകേഷ് കല്ലേൻ, ഷംസുദീൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കാറിൽ വിൽപ്പനക്കായി കടത്തുകയായിരുന്ന  MDMA പിടി കൂടിയത്. 3 പേരുടെ ദേഹത്തും, കാറിൻ്റെ ഡാഷ്ബോർഡിലും സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. പയ്യന്നൂർ പെരുമ്പ സ്വദേശിയായ ഷഹബാസ്, പയ്യന്നൂർ എടാട്ട് സ്വദേശിയായ ഷിജിനാസ്, പയ്യന്നൂർ തുരുത്തി സ്വദേശിനി പ്രജിത എന്നിവരെയാണ് പയ്യന്നൂർ സബ്ബ് ഇൻസ്പെക്ടർ യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും  കഴിഞ്ഞ ഒരു മാസത്തി നി ടെ 3 commercid ക്വാണ്ടിറ്റി എംഡിഎംഎ ആണ് പോലീസ് പിടിക്കൂടിയത്.  

Post a Comment

0 Comments