കൊച്ചി: ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം മാത്രം ലഹരി ഇടപാടുകാരനുമായി ഇരുപതിനായിരം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി റിപ്പോര്‍ട്ട്. ഓടിയ ദിവസം ലഹരി ഉപയോഗിക്കുകയോ ലഹരി കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈനിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഡോപിംഗ് ടെസ്റ്റ് നടത്തുന്നത്. നടന്റെ രക്തവും നഖവും മുടിയും പരിശോധിക്കും. ആറ് മുതല്‍ 12 മാസം വരെ ലഹരി ഉപയോഗിച്ചത് ആന്റി ഡോപിംഗ് ടെസ്റ്റ് വഴി കണ്ടെത്താനാകും. താന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇറങ്ങിയോടിയ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി.
അതേസമയം, ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അന്നത്തെ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാ പ്രവർത്തകരാണ് ലഹരി എത്തിച്ച് നൽകുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു.
0 Comments