20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം




കണ്ണൂർ:20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025 -26 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. എരമം കുറ്റൂര്‍, വളപട്ടണം, ഉദയഗിരി, പെരിങ്ങോം വയക്കര, മാലൂര്‍, കുന്നോത്തുപറമ്പ, നടുവില്‍, എരുവേശ്ശി, ആലക്കോട്, ചെറുപുഴ, അഴീക്കോട്, ചൊക്ലി, മലപ്പട്ടം, മാങ്ങാട്ടിടം, ന്യൂമാഹി, പേരാവൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ഇരിക്കൂര്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകള്‍, ശ്രീകണ്ഠാപുരം നഗരസഭ, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവയാണ് അംഗീകാരം നേടിയത്. ഇതോടെ ജില്ലയിലെ 58 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷയായി. ഡി.പി.സി മെമ്പര്‍മാരായ അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. ടി. സരള, കെ. താഹിറ, എന്‍.പി. ശ്രീധരന്‍, ഇ. വിജയന്‍ മാസ്റ്റര്‍, ശ്രീന പ്രമോദ്, കെ.വി. ലളിത, കെ.വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments