പേരാവൂർ:ഗയ നെടുംപുറംചാലിൻ്റെ ആഭിമുഖ്യത്തിൽ സൂരജ് മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും ബിബീഷ് മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള എട്ടാമത് ഏകദിന ഫ്ളഡ്‌ലിറ്റ് വോളി നെടുംപുറംചാലിൽ നടക്കുന്നു.ഏപ്രിൽ 22 ചൊവ്വാഴ്‌ച 5.30 PM മുതൽ നെടുംപുറംചാൽ ഫ്ളഡ് ലിറ്റ് വോളി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഗയ നെടുംപുറംചാൽ, യുവധാര പട്ടാനൂർ,ടിപ്പുസുൽത്താൻ ബ്രദേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് നെടുംപുറംചാൽ, ക്ലബ്ബ് 90's നെടുംപുറംചാൽ എന്നീ ക്ലബ്ബുകൾ ഏറ്റുമുട്ടുന്നു
0 Comments