അക്ഷയതൃത്രീയ ദിനത്തില്‍ സ്വര്‍ണവിപണി ഉണര്‍ന്നു; പക്ഷേ വിലയില്‍ മാറ്റമില്ല


സംസ്ഥാനത്ത് അക്ഷയതൃത്രീയ ദിനത്തിലും മാറ്റമില്ലാതെ സ്വര്‍ണവില. അക്ഷയതൃത്രീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സര്‍വൈശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം. ഇന്ന് സ്വര്‍ണവിപണി ഉണര്‍ന്നെങ്കിലും വിലയില്‍ ചാഞ്ചാട്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 71840 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. പവന് 320 രൂപ ഇന്നലെ വര്‍ധിച്ച ശേഷമാണ് ഒരു പവന്റെ വില ഈ നിരക്കിലെത്തിചേര്‍ന്നത്. ഗ്രാമിന് 8980 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.


Post a Comment

0 Comments