നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്:'പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം'; കെ.സി വേണുഗോപാൽ

 



ന്യൂഡല്‍ഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് പറഞ്ഞു. സ്ഥാനാർഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വിഅൻവർ പറഞ്ഞതെന്നും ജോയ് പറഞ്ഞു.

അൻവറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ഉന്നത നേതൃത്വം ചർച്ച ചെയ്തു. തീരുമാനിക്കേണ്ടതാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ കിട്ടാൻ പോകുന്നില്ലെന്നും വി.എസ് ജോയ് പറഞ്ഞു.

Post a Comment

0 Comments