ഇന്ത്യ-പാക് സംഘർഷം: പഞ്ചാബിൽ നിന്നുൾപ്പെടെ 15 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി




 കൊച്ചി: ഇന്ത്യ -പാക് സംഘർഷത്തിന് പിന്നാലെ പഞ്ചാബിൽ നിന്നുൾപ്പെടെയുള്ള 15 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. ഡ്രോണുകൾ പറക്കുന്ന കാഴ്ച ഭയപ്പെടുത്തിയെന്നും നാട്ടിലേക്ക് മടങ്ങുന്നതിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കോളേജിന്റെ നിർദ്ദേശത്തിന് അനുസരിച്ച് തിരികെ മടങ്ങാനാണ് ഇവരുടെ തീരുമാനം.

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോളേജുകൾ അടച്ചതിനെ തുടർന്നാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയത്. പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള കോളേജുകളിലെ വിദ്യാർഥികളാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഡൽഹിയിൽ എത്തിയശേഷം ആയിരുന്നു നാട്ടിലേക്കുള്ള മടക്കം.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 75 ഓളം വിദ്യാർത്ഥികൾ ആയിരുന്നു ഡൽഹി കേരള ഹൗസിൽ എത്തിയത്. ഇവരിൽ കൂടുതൽ വിദ്യാർത്ഥികളും ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

0 Comments