സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന ബേബി ജെയിംസ് അത്തിക്കലിൻ്റെ നിര്യാണത്തിൽ വയനാട് ജില്ലാ റിട്ടയേർഡ് സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ്, പ്രിൻസിപ്പൽസ് & എഡ്യൂക്കേഷണൽ ഓഫീസേർസ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കണിയാരത്ത് ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് എം.സി.വിൻസെൻ്റ് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ,വിദ്യാഭ്യാസ ,സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിച്ചു. എം.സദാനന്ദൻ , കെ .സി .റോസക്കുട്ടി, വി .എസ് .ചാക്കോ, കെ.എ.ആൻ്റണി, ബേബി കുര്യൻ , ബാബു ഫിലിപ്, തോമസ് മാത്യു, പി.ടി.ജോർജ്ജ് , ജോൺ മാത്യു, ഇ .കെ.പൗലോസ് ,ബീന വർഗ്ഗീസ്, ലില്ലി മാത്യു, മോളി അത്തിക്കൽ എന്നിവർ സംസാരിച്ചു.
0 Comments