കാന്താര ചാപ്റ്റർ 1 സെറ്റില്‍ വീണ്ടും അപകടം, ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു

 


ശിവമൊഗ്ഗ: കന്നഡ ചലച്ചിത്രം 'കാന്താര: ചാപ്റ്റർ 1'ന്റെ ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 പേരും ബോട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ശനിയാഴ്ചയാണ് മേളിനയ്ക്ക് സമീപമുള്ള തടാകത്തിലാണ് അപകടം സംഭവിച്ചത്. തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്, ഇത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിവരം

തീർത്ഥഹള്ളി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്

Post a Comment

0 Comments