വൈ എം സി എ കൊട്ടിയൂർ യൂണിറ്റിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

 


കൊട്ടിയൂർ  :വൈ എം സി എ കൊട്ടിയൂർ യൂണിറ്റിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. ചുങ്കക്കുന്ന് വൈ എം സി എ  ഹാളിൽ നടന്ന പരിപാടിയിൽ ഇരിട്ടി സബ് റിജിയൻ ചെയർമാൻ  ജോണി തോമസ് ഉദ്ഘാടനം നിർവഹിച്ചു.ജോൺ മഞ്ചുവളളി അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികൾക്ക് ജനറൽ കൺവീനർ  കെ.സി. അബ്രഹാം സത്യവാചകം ചെല്ലി കൊടുത്തു.

 ഭാരവാഹികളായി, പ്രസിഡൻ്റ്  ബിജു പോൾ പുയ്ക്കുന്നേൽ, സെക്രട്ടറി  തോമസ് പോൾ, വെട്ടിക്കാപ്പള്ളി ട്രഷറർ,  ജോസുക്കുട്ടി ചാത്തമല, വൈസ് പ്രസിഡൻ്റ്  മർക്കോസ് കണിയാപറമ്പിൽ, ജോയിൻ്റ് സെക്രട്ടറി  ജിമ്മി മുഞ്ഞനാട്ട് എന്നിവർ സ്ഥാനമേറ്റു. ചുങ്കക്കുന്ന് പള്ളി അസിസ്റ്റൻറ് വികാരി ഫാ. അഖിൽ ഉപ്പുവീട്ടിൽ അനുഗ്രഹ പ്രഭാഷണവും, നടത്തി.

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ YMCA നോർത്ത് സോൺ കോഡിനേറ്റർ  കെ.സി ജോസഫ് ആദരിച്ചു. ബിജു പോൾ വരും വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തി  വി.ഡി ജോസഫ്,  ടോം അഗസ്റ്റിൻ,മാനുവൽ പള്ളിക്കമാലിൽ   തോമസ് പോൾ എന്നിവർ സംസാരിച്ചു

Post a Comment

0 Comments