കണ്ണൂർ:ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ച കണ്ണൂർ ജില്ലയിലുള്ളവരുടെ ഹിയറിംഗ് ജൂൺ 24ന് രാവിലെ ഒമ്പത് മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട്, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാർക്കും 24നാണ് ഹിയറിംഗ്. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. കണ്ണൂർ ജില്ലയിൽ നിന്നും 77 പരാതികളാണ് ലഭിച്ചത്.
0 Comments