ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു




ചുങ്കക്കുന്ന് :ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.എസ് എം സി പ്രസിഡന്റ്‌ ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ഇ .ആർ വിജയൻ, സീനിയർ അദ്ധ്യാപകൻ  കെ .വി ഷാവു, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ്‌ അഞ്ജലി ബിബിൻ, സ്റ്റാഫ്‌ സെക്രട്ടറി സിനി കെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 

എല്ലാ കുട്ടികളെയും മധുരം നൽകി സ്വീകരിച്ചു. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

Post a Comment

0 Comments