ഇരിട്ടി:കച്ചേരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ നടുവിലേ കിഴക്കേതിൽ സുരിജ വിശ്വനാഥനെ ആശുപത്രിയിൽ സന്ദർശിച്ച് കെപിസി സി പ്രസിഡണ്ട് അഡ്വ .സണ്ണി ജോസഫ്. കണ്ണൂർ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് കച്ചേരികടവിലെ കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന സുരിജയെ വീട്ടുമുറ്റത്ത് എത്തി കാട്ടാന ആക്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
0 Comments