ഡിജെ പാർട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു




 കൊച്ചി: കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. അപമര്യാദയായി പെരുമാറിയതിന് യുവതി യുവാവിനെ കുത്തിപരിക്കേൽപിച്ചു. കതൃക്കടവ്‌ ഇടശ്ശേരി ബാറിലാണ് സംഭവം.

യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘർഷത്തിൽ കലാശിച്ചത്. വൈൻഗ്ലാസിന്റെ ചില്ലുകൊണ്ടാണ് യുവാവിനെ കുത്തിപരിക്കേൽച്ചത്. യുവാവിന് നിസാര പരിക്കേറ്റു. പൊലീസെത്തി ഡിജെ പാർട്ടി നിർത്തിവെച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് പരാതി നൽകിയിട്ടില്ല.

Post a Comment

0 Comments