കുന്നോത്ത്: കുന്നോത്ത് സെൻറ് തോമസ് ഫൊറോന ഇടവകയിൽ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എ കെ സി സി കുന്നോത്ത് യൂണിറ്റ് ആദരിച്ചു. കുന്നോത്ത് സെൻ്റ് തോമസ് പാരീഷ് ഹാളിൽ വെച്ച് നടന്ന അനുമോദന യോഗത്തിൽ എ കെ സി സി യൂണിറ്റ് പ്രസിഡൻ്റ് എൻ വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി റവ.ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ടിൽ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ഗ്ലോബൽ സമിതി അംഗം ബെന്നി പുതിയാമ്പുറം, ഇടവക കോർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, തങ്കച്ചൻ തുരുത്തിമറ്റത്തിൽ,ജീന കെ മാത്യു, രഞ്ജന തോമസ്, മിനി മംഗലത്തിൽ സോളി പുതിയമ്പുറം തുടങ്ങിയവർ സംസാരിച്ചു.
0 Comments