ചീരാൽ : മാവേലി നഗർ പ്രതിഭ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഗ്രാമങ്ങൾ മീനുകളുടെ ആകാശവും പറവകളുടെ ഭുമിയുo വായിക്കുന്നു എന്ന പേരിൽ പ്രസിദ്ധ കഥാകൃത്ത് അർഷാദ് ബത്തേരിയുടെ പുസ്തകം ചർച്ച ചെയ്തു. നെന്മേനി പഞ്ചായത്തംഗം കെ.വി.ശശി ഉദ്ഘാടനം ചെയ്തു. ആന്റണി ചീരാൽ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് അർഷാദ് ബത്തേരി തന്റെ എഴുത്ത് അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയും സംവദിക്കുകയും ചെയ്തു. നഷ്ടപ്പെട്ടു പോകുന്ന ബാല്യത്തിന്റെ പ്രതീകമായി ജെൻട്രി തോമസും... ഉപാധികളില്ലാതെ ബാല്യകാലത്തിന്റെ സന്തോഷങ്ങൾ നുകരുന്ന ഉത്തമനും സൗഹൃദത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുമ്പോഴും പൂവും കായും പുഴയും മീനും പ്രകൃതിതന്നെ നഷ്ടപ്പെട്ട് പോകുമോയെന്ന് കഥാകൃത്ത് ഭയക്കുന്നതായി കാണാമെന്ന് " മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും" പുസ്തകം അവതരിപ്പിച്ച് കൊണ്ട് റാലിമ അഭിപ്രായപ്പെട്ടു.
കോമള ആച്ചിക്കലിന്റെ വീട്ടുമുററത്ത് വെച്ച് നടത്തിയ പുസ്തക ചർച്ചയിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ പങ്കെടുക്കുകയും വേറിട്ട അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. ഉണ്ണികൃഷ്ണൻ, റെജി, ചന്ദ്രബാബു, സീന ആന്റണി, മാർക്സീന, സന്ധ്യ സന്തോഷ്, പ്രദീപ്കുമാർ, ദിനേശൻ ആച്ചിക്കൽ, മോഹനൻ കറുത്തേടത്ത്, റഷിയ ഉമ്മർ, സബിതപ്രദീപ്, ജരാജൻ, ഷീല മത്തായി, ബാൻ ബി കളരിക്കൽ, സുവിധ ജയൻ, രുഗ്മിണി, സുലൈഖ, അലൻ ആന്റണി, സാം ജോർജ്, നിഖിൽ ഷിബു, അഭി സുരേഷ്, സന്തോഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
0 Comments