‘ജെഎസ്‌കെ സിനിമ വിവാദത്തെക്കുറിച്ച് അറിയില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി രാജീവ് ചന്ദ്രശേഖർ

 



തിരുവനന്തപുരം:ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ‘ സിനിമാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ സമരത്തിനുള്ള സിപിഐഎം – കോൺഗ്രസ്‌ പിന്തുണ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ജെഎസ്‌കെ വിഷയം താൻ പഠിച്ചിട്ടില്ലെന്നും ഇനി പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സെൻസർ ബോർഡ്‌ സ്വാതന്ത്ര സംവിധാനമാണ്. അതിൽ ആരും ഇടപെടാറില്ല. സിനിമപ്രവർത്തകരും സെൻസർ ബോർഡും തമ്മിലുള്ള പ്രശ്നത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം സിനിമപ്രവർത്തകർക്കുണ്ട്. ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments