കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു




 കേളകം : ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2024- 25 അധ്യയന വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിജയോത്സവം  സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഫാ. അരുൺ നാട്ടാലിൽ ഉദ്ഘാടനം നിർവഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  തങ്കമ്മ മേലെ കൂറ്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അഭിഷിക്ത എസ്.ഐ.സി, പിടിഎ പ്രസിഡണ്ട് ജോബി കാട്ടാൻക്കോട്ടിൽ, ജിൻസി മാത്യു, അനുപമ കെ വി സ്കൂൾ ഹെഡ് ബോയ് അഭിഷേക് എൻ വർഗീസ് എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments