ടെൽ അവിവ്: തെക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്. ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയതാണ് ഇന്ന് ഇറാന്‍റെ ആക്രമണമുണ്ടായത്. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഹൈഫയിൽ നിന്നും വൻ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. നാല് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അതേസമയം ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്
0 Comments