ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും കൽപ്പറ്റ പോലിസും സംയുക്തമായി പെരുന്തട്ട ഗവ:യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

 



ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും കൽപ്പറ്റ പോലിസും സംയുക്തമായി കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ പെരുന്തട്ട ഗവ:യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമരം കാരണം അടച്ച് പൂട്ടിയ തോട്ടം മേഖലയായ പെരുന്തട്ടയിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ 119 കുട്ടികൾ ആണ് പഠിക്കുന്നത്, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്.

ചടങ്ങിൽ ഉദ്ഘാടനവും പഠനോപകരണവിതരണവും കൽപ്പറ്റ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി .എൽ.ഷൈജു  നിർവഹിച്ചു. ന്യൂ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ഹാരിസ് തന്നാണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സുഭാഷ്,രാജ റാണി, പി.ടി. എ പ്രസിഡൻ്റ്  ബെന്നി ലൂയിസ്,മുരളി പേരുംതട്ട,ഗിരീഷ്,സൊസൈറ്റി ഭാരവാഹികളായ ലത്തീഫ് മാടായി,ബീരാൻകുട്ടി,നൗഷാദ്,സൈഫുള്ള, സാലിഫ് വെട്ടികാടൻ,സൊസൈറ്റി സെക്രട്ടറി വാസു, ഇബ്രാഹിം തന്നണി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷൈനി എന്നിവർ സംസാരിച്ചു.


Post a Comment

0 Comments