അഹമ്മദാബാദ് വിമാനാപകടം: വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

 


അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിൻ്റെ ആരോ​ഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വിശ്വാസ് കുമാർ രമേശ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചതായും ഡോക്ടർമാർ പറഞ്ഞു.

അതേസമയം ഇന്ന് ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ സ‌ന്ദർശിച്ച് സംസാരിച്ചിരുന്നു. വിമാന അപകടത്തിൽ മരിച്ചവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. മരിച്ചവരിൽ വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ അപകടത്തിൽ അറുപതിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments