എങ്ങോട്ടാ ഈ പോക്ക്: വൻ കുതിപ്പിൽ സ്വർണവില

 

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് കുത്തനെ വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74000 രൂപയും കടന്നു. 74360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 195 രൂപയുടെ വർധനവാണുണ്ടായത്. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Post a Comment

0 Comments