ഇറാനിൽ വെടിനിർത്തൽ മാത്രമല്ല, ആണവ നിരായുധീകരണവും നടക്കണം'; ട്രംപ്

 



വാഷിങ്ടണ്‍: ഇറാനിൽ വെടിനിർത്തൽ മാത്രമല്ല, ആണവ നിരായുധീകരണവും നടക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.ആണവായുധം ഇറാന് ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ യുഎസ് വൈസ് പ്രസിഡന്‍റു പശ്ചിമേഷ്യൻ ദൂതനും ഇറാനുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങുമ്പോൾ എയർഫോഴ്സ് വണിൽ വെച്ചാണ് ട്രംപ് പ്രതികരിച്ചത്.

ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലല്ല, ഇതിന് യഥാര്‍ഥ അവസാനമാണ് വേണ്ടതെന്നും താന്‍ മടങ്ങിയെത്തിയ ശേഷമുള്ള താൻ മടങ്ങിയെത്തിയ ശേഷമുള്ള സ്ഥിതിഗതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു.

Post a Comment

0 Comments