കൊട്ടിയൂർ:വൈശാഖോത്സവത്തിന്റെ ഭാഗമായ മകം കലം വരവ് തിങ്കളാഴ്ച നടക്കും.മുഴക്കുന്ന് നല്ലൂരിൽ നിന്നു കൊട്ടിയൂരിലേക്ക് കുലാല സ്ഥാനികർ നടത്തുന്ന കലമെഴുന്നള്ളത്ത് തിങ്കളാഴ്ച സന്ധ്യക്ക് കൊട്ടിയൂരിലെത്തും.പിന്നെ നിഗൂഢ പൂജകളാണ് നടക്കുക. തിങ്കളാഴ്ച ഉച്ചശീവേലിക്കു മുമ്പ് വരെ മാത്രമെ സ്ത്രീകൾക്ക് ദർശനം നടത്താൻ അനുമതി ഉണ്ടായിരിക്കൂ.തിങ്കളാഴ്ച ഉച്ചശീവേലിക്കുശേഷം അലങ്കാരവാദ്യങ്ങളും ആനകളും സന്നിധാനത്തു നിന്നു മടങ്ങും. ശനിയാഴ്ച ഭഗവാന് മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം നിവേദിച്ചു.
ഇന്ന് പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ പടിഞ്ഞാറെ കിഴക്കെ നടകളിലെ ദർശന ക്യൂ നീണ്ടുമണിക്കുറുകൾ ക്യൂ നിന്നതിനുശേഷമാണ് ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനത്തിനായി എത്താൻ സാധിച്ചത്.വൈകിട്ടോടെയാണ് തിരക്കിന് അൽപ്പം ശമനം ഉണ്ടായത്.
0 Comments