മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

 



കണ്ണൂർ :കണ്ണൂർ വിമാനത്താവള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്   വീടും കെട്ടിടങ്ങളും മറ്റ് നിർമ്മിതികൾക്കും കാല പഴക്കം കണക്കാക്കി വില നിശ്ചയിക്കണം എന്ന സർക്കാർ തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് പേരാവൂർ  എംഎൽഎ അഡ്വ. സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി. കൺവീനർ ജിൽസ് എംമേയ്ക്കൽ വൈസ് ചെയർമാൻ ബിജു റ്റി മാത്യു, തോട്ടത്തിൽ ജോസഫ് പള്ളിക്കാമഠത്തിൽ, സജി ജോർജ്ജ് മേച്ചേരിക്കിഴക്കേൽ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. വിഷയം ഗൗരവം ഉള്ളതാണെന്നും പരിഹരിക്കപ്പെടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments