കീം; വിദ്യാർഥികൾ നൽകിയ ഹരജിയിൽ അന്തിമ തീരുമാനം ഇന്ന്




 ന്യൂഡൽഹി: കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കോടതി ഇന്ന് അന്തിമ തീരുമാനമെടുക്കും. ഇന്നലെ വിഷയത്തിൽ സർക്കാർ ഹരജി നൽകുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി അതനുസരിച്ച് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.

കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹരജിയും സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ തടസ ഹർജിയുമാണ് പി.എസ്.നരസിംഹ, എ.എസ്.ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്

Post a Comment

0 Comments