കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ അക്കാഡമിക് കോച്ചിംഗ് നടത്തി

 


മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് കോളേജ് കണ്ണൂര്‍ സര്‍വ്വകലാശാല  യൂണിയന്‍ അക്കാദമിക് കോച്ചിംഗ് സംഘടിപ്പിച്ചു. നവാഗതരായ ഒന്നാം വര്‍ഷ ബിരുദ പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാലു വര്‍ഷ ബിരുദ പഠനത്തിന്റെ സവിശേഷതകള്‍ സംബന്ധിച്ചാണ് അക്കാദമിക് സെഷന്‍ നടത്തിയത്. കണ്ണൂര്‍ സര്‍വ്വകലാശാല വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അദുല്‍ കൃഷ്ണ അധ്യക്ഷനായ പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഡോ. സായിറാം,ഡോ മനോജ്, സിജോ മാത്യു പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വിവേഷ്  എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അര്‍ജുന്‍ ശിവരാമം,ശ്രീജിത്ത് എന്നിവര്‍ സെഷന്‍ കൈകാര്യം ചെയ്തു.


Post a Comment

0 Comments