കോട്ടയം: തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 750 പേജുള്ള കുറ്റപത്രത്തിൽ 67 സാക്ഷികളാണുള്ളത്. അസം സ്വദേശിയായ അമിത് ഒറാങ് മാത്രമാണ് പ്രതി.
ഏപ്രിൽ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനക്കര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീര വിജയകുമാറുമാണ് കൊല്ലപ്പെട്ടത്. പ്രതിയ്ക്ക് വിജയകുമാറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുമ്പ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്.
മോഷണ കേസിൽ പ്രതിയായതോടെ ഭാര്യ ഇയാളിൽ നിന്നും അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. വിജയകുമാറിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.
0 Comments