വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടു; പ്രതി പിടിയില്‍

 


ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് കേസിൽ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുന്‍ വൈരാഗ്യമാണ് അക്രമം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന് പിന്നില്‍ നിർത്തിയിട്ടിരുന്ന രാജമ്മയുടെ വീട്ടുമുറ്റത്തെ കാറാണ് പ്രതി കത്തിച്ചത്. രാജമ്മയുടെ വിദേശത്തുള്ള മകള്‍ കവിതയുടെ പേരിലുള്ളതാണ് കാര്‍.

Post a Comment

0 Comments