പട്ടികവർഗക്കാർക്ക് 1000 രൂപ ഓണസമ്മാനം! 60 വയസിന് മുകളിലുള്ള 52,864പേർക്ക് ഉത്സവ ബത്ത നൽകും

 സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്ക് ഉത്സവബത്ത നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നല്‍കാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളില്‍ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 2025-ലെ “ഓണസമ്മാന”മായി നല്‍കും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Post a Comment

0 Comments