കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിടിപിസി വയനാടും സംയുക്തമായി നടപ്പില്‍ വരുത്തിയ പദ്ധതിയാണ് വയനാട് ഫെസ്റ്റ് 2025. വയനാട്ടിലെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമര്‍ക്ക് നല്‍കുന്ന സമ്മാനക്കൂപ്പണില്‍ രണ്ടുകോടിയില്‍പരം രൂപയുടെ സമ്മാനങ്ങളാണ് വയനാട് ഫെസ്റ്റിലൂടെ വിതരണം ചെയ്യുന്നത്.കമ്പളക്കാട് യൂണിറ്റില്‍ നിന്നും പര്‍ച്ചേസ് ചെയ്ത സമ്മാനക്കൂപ്പണില്‍ ലഭിച്ച സ്‌കൂട്ടര്‍ സ്ഥാപന ഉടമ ശോഭ ജ്വല്ലറി മാനേജര്‍ അഷറഫിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ബാപ്പു ഹാജി കൈമാറി.
വയനാട് ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ്, ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ, ജനറല്‍ സെക്രട്ടറി താരിഖ് കടവന്‍, ട്രഷറര്‍ സി രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
0 Comments