കണ്ണൂര്‍: കണ്ണൂരില്‍ 27 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം ആറ് പേര്‍ പിടിയില്‍. ചലോടിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഷുഹൈബ് കേസ് പ്രതി കെ.സഞ്ജയും പിടിയിലായവരിലുണ്ട്. പാലയോട് സ്വദേശി മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശ്, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ് ചെമ്പിലോട് സ്വദേശി സഹദ്, മാടായി സ്വദേശി ശുഹൈബ് .കെ എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.
ലോഡ്ജില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
0 Comments