കേളകം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കേളകം ഫെസ്റ്റ്' ആഗസ്റ്റ് 23 മുതൽ സെപ്തംബർ ഏഴ് വരെ

 

 'കേളകം ഫെസ്റ്റ്' ആഗസ്റ്റ് 23 മുതൽ സെപ്തംബർ ഏഴ് വരെ കേളകത്ത് നടക്കുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡൻ്റ്  സി.ടി അനീഷ് അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ പാലുമി, ടോമി പുളിക്കണ്ടം,മെമ്പർ ജോണി പാമ്പാടി,ടി.കെ ബാഹുലേയൻ, പി.എം.രമണൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേളകം ഫെസ്റ്റിൻ്റെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക്, വിപണന സ്റ്റാളുകൾ, ഫുഡ്കോർട്ട്, സ്റ്റേജ് കലാപരിപാടികൾ,വിവിധ മത്സരങ്ങൾ,വയോജന നടത്ത മൽസരം,വിളംബരഘോഷയാത്ര,വയോജന കലോത്സവം,കലാപ്രവർത്തക സംഗമം,പരിസ്ഥിതിപ്രവർത്തക സംഗമം,ഷട്ടിൽ ടൂർണ്ണമെന്റ്,അംഗൻവാടി കലോത്സവം,വനിതോത്സവം,ഫുട്ബോൾ, പട്ടികവർഗ്ഗ കലോത്സവം തുടങ്ങി ഗ്രൗണ്ടിനങ്ങളും നടത്തും.

ഉദ്ഘാടന സമ്മേളനത്തിൽ  സൂപ്പർഹിറ്റ് ഗാനമേള, റിയാലിറ്റി ഷോ എന്നീ പരിപാടികളും, സമാപന സമ്മേളനത്തിൽ,ദഫ്‌മുട്ട് മെഗാ ഗാനമേള എന്നീ സ്റ്റേജിനങ്ങളും,കായികതാരങ്ങളെ ആദരിക്കൽ,കളരി പയറ്റ്, നാടകം, തുടങ്ങി  വിവിധ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കുമെന്നും സംഘാടകർ അറിയിച്ചു.

   

Post a Comment

0 Comments