തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ 301 അംഗ നവതി ആഘോഷ സംഘാടന സമിതി രൂപീകരിച്ചു

 



പേരാവൂര്‍: 1936 ആരംഭിച്ച തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളിന്റെ നവതി ആഘോഷ സംഘാടന സമിതി യോഗം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളില്‍ ഒന്നായ തൊണ്ടിയില്‍ സെന്റ്‌റ് ജോണ്‍സ് യു പി സ്‌കൂള്‍ ഈ പ്രദേശത്തെ അക്ഷരമുത്തശ്ശിയാണ്.. നവതി ആഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ, പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക മാനേജേഴ്‌സ് സംഗമങ്ങള്‍, കലാകായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍,സാഹിത്യ സാംസ്‌കാരിക പരിപാടികള്‍, നവതി സ്മരണിക, നവതി സ്മാരകം, വിവിധ ഒത്തുചേരലുകള്‍, വിവിധ മേഖലകളിലുള്ളവരെ ആദരിക്കല്‍, എക്‌സിബിഷന്‍, വാര്‍ഷികം തുടങ്ങി 90 ഇന പരിപാടികള്‍ ഈ യോഗം തീരുമാനിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ മാത്യു തെക്കേമുറി രക്ഷാധികാരിയായും പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനി ചെയര്‍മാനായും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ് വരമ്പുങ്കല്‍ ജനറല്‍ കണ്‍വീനറുമായ 301 സംഘാടന സമിതി രൂപീകരിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ പോള്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ രാജു ജോസഫ്,ബാബു കോഴികാടന്‍,പി നൂറുദ്ദീന്‍ ,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ് വരമ്പുങ്കല്‍ , ഇടവക കോര്‍ഡിനേറ്ററായ ഒ. മാത്യു, മുന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.എല്‍സി ജെയിംസ്, സിഎ തങ്കം,എന്‍എസ് സൂസമ്മ ,സി.ഒ ജോസഫ്, എ കെ സി സി ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ജോണി വടക്കേക്കര, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനി, മദര്‍ പിടിഎ പ്രസിഡണ്ട് ബിന്ദു കൃഷ്ണ, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ബീന ജോസഫ് എന്നിവര്‍ സംസാരിച്ചു

Post a Comment

0 Comments