സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 400 രൂപ വര്‍ധിച്ച് 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്.
അതേസമയം 12 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപയായി ഉയര്‍ന്നത്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
0 Comments