തൃശൂരിൽ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 48കാരിക്ക് ദാരുണാന്ത്യം

 



തൃശൂര്‍: തൃശൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 48കാരിക്ക് ദാരുണാന്ത്യം. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലിയാണ് മരിച്ചത്. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.

എരുമപ്പെട്ടി കുണ്ടന്നൂരില്‍ ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് അപകടമുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്.

Post a Comment

0 Comments