ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും, മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ 65 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മർ അബ്ദുള്ള നാളെ സംഭവസ്ഥലം സന്ദർശിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
ചസോതിയിൽ നിന്ന് മാത്രം 200ലധികം പേർ ഒഴുകിപ്പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരിലേറെയും തീർത്ഥാടകരാണ്. മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
0 Comments