ചെട്ടിയാംപറമ്പ് :കേളകം പഞ്ചായത്തിലെ രണ്ടാം വാർഡ് പൂക്കുണ്ടിൽ പുതുതായി ആരംഭിച്ച പുഴയോരം വായനശാല ഉദ്ഘാടനവും, പ്രദേശത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തി. പരിപാടി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി .ടി അനീഷ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലീലാമ്മ ജോണി അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ടോമി പുളിക്കണ്ടം , കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി. സന്തോഷ്, വായനശാല എക്സിക്യൂട്ടീവ് അംഗം സാബവി , എയ്ഞ്ചലീന പ്രിൻസ്,എം ജെ റോബിൻ തുടങ്ങിയവർ സംസാരിച്ചു. വായനശാല പ്രസിഡൻറ് ടോമി ചാത്തൻപാറ,പ്രിൻസ് പാലത്തിങ്കൽ,മനു കളപ്പുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments