പേരാവൂർ:തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ആംബുലൻസ് ആധുനികവൽക്കരണത്തിനുള്ള ഉപകരണ കൈമാറ്റവും ഇൻറർനാഷണൽ ലങ്കാടി മത്സര വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക് അധ്യക്ഷത വഹിച്ചു. ഉപകരണ കൈമാറ്റം ഇരിട്ടി അസിസ്റ്റൻറ് രജിസ്ട്രാർ പ്രദീഷ് കളത്തിൽ നിർവഹിച്ചു. ഫാ. മാത്യു തെക്കേമുറി ലങ്കാടി മത്സര വിജയികൾക്കുള്ള അനുമോദന ചടങ്ങ് നടത്തി. ജൂബിലി ചാക്കോ, ബൈജു വർഗീസ്, രാജു ജോസഫ്, പി. പി നൂറുദ്ദീൻ, കെ. വി ബാബു, കെ സമീറ, സണ്ണി കെ സെബാസ്റ്റ്യൻ, മാത്യു ജോസഫ്, വിനോദ് നടുവത്താനിയിൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
0 Comments