കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് സംഘർഷം; സിപിഎം നേതാവിന് കുത്തേറ്റു




 കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് സംഘർഷം. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുന് കുത്തേറ്റു. സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സ്‌കൂൾ തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അരുണിനും തലക്ക് പരിക്കേറ്റു. അഞ്ച് കോൺഗ്രസ് പ്രവർത്തകരും പരിക്കേറ്റ് ചികിത്സയിലുണ്ട്.

അതേസമയം, കടയ്ക്കലിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകനായ അൻസാറിന്റെ കട ഡിവൈഎഫ് പ്രവർത്തകർ അടിച്ച് തകർത്തെന്നും പരാതിയുണ്ട്. കടയ്ക്കലിൽ സിപിഎം പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.

Post a Comment

0 Comments