തിരുവനന്തപുരം: വെളിച്ചെണ്ണ വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് റെയ്ഡ്. മായം ചേര്‍ത്തെതെന്ന് സംശയിക്കുന്ന 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു.
7 ജില്ലകളില്‍ നിന്നായി 4000 ലിറ്ററിലധികം സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.
0 Comments