കേളകം: കേളകം ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ടൗണിലും പരിസരങ്ങളിലും കൂട്ടത്തോടെ നടക്കുന്ന നായ്ക്കൾ കാൽനട യാത്രക്കാർക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും, വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയാകുന്നു.രാത്രിയിലും പകൽ സമയങ്ങളിലും ടൗണിലൂടെ അലഞ്ഞു തിരിയുന്ന നായകൂട്ടം പലപ്പോഴും യാത്രക്കാരുടെ നേരെ ചെല്ലാറുണ്ട്. സ്കൂൾ വിദ്യാർഥികൾ ഭയന്നാണ് ഇതിലൂടെ നടന്നുപോകുന്നത്. ഇറച്ചിക്കടകളുടെയും, മത്സ്യക്കടകളുടെയും മുൻപിലാണ് ഇവരുടെ താവളം. നിരവധിപ്പേരെ കടിച്ചു പരിക്കേൽപ്പിക്കുന്ന വാർത്ത വന്നിട്ടും അധികൃതർ ഇതിനെതിരെ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങൾ പറയുന്നത് .
കൃത്യ സമയത്ത് വാക്‌സിനേഷൻ നൽകിയിട്ടും കേരളത്തിൽ തെരുവു നായ്ക്കളുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്.തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവിശ്യം.
0 Comments