ഇനി ജോലി ഭാരമെന്ന് പറഞ്ഞ് മാറിനിൽക്കാനാവില്ല; നിയന്ത്രണങ്ങൾക്കൊരുങ്ങി ബിസിസിഐ

 



ജോലി ഭാരമെന്ന് പറഞ്ഞ് താരങ്ങൾ മത്സരങ്ങളും പരമ്പരകളും ഒഴിവാക്കുന്നത് തടയാനൊരുങ്ങി ബിസിസിഐ. അതേസമയം വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് പൂർണമായി എടുത്ത് കളയുമെന്ന് ഇതിന് അർത്ഥമില്ലെന്നും, എന്നാൽ ഭാവിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളിലായി 185.3 ഓവറുകള്‍ എറിഞ്ഞ സിറാജിനെ പുകഴ്ത്തി പലരും രംഗത്ത് വന്നിരുന്നു. മത്സരത്തിൽ താരം 23 വിക്കറ്റുകളാണ്‌ നേടിയത്. അതേസമയം ജോലി ഭാരം പറഞ്ഞ് ജസ്പ്രീത് ബുംറ മൂന്ന് ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. പരിക്കേറ്റിട്ടിട്ടും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് നീണ്ട സ്‌പെല്ലുകൾ എറിഞ്ഞതും പലരും ചൂണ്ടിക്കാട്ടി. കാലിന് ഗുരുതരപരിക്കേറ്റിട്ടും ഇന്ത്യൻ തരാം റിഷഭ് പന്തും കളത്തിലിറങ്ങിയിരുന്നു.

Post a Comment

0 Comments