കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തോടന്നൂർ സ്വദേശി ഉഷയാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉഷയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
0 Comments