എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി എറണാകുളം സ്വദേശിയായ ട്രാൻസ് യുവതി. രാഹുൽ അശ്ലീല മെസേജുകൾ അയച്ചുവെന്നും തന്നെ റേപ്പ് ചെയ്യണമെന്നടക്കം ആവശ്യപ്പെട്ടു എന്നുമാണ് യുവതിയുടെ ആരോപണം.
രാഹുൽ ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ് സംസാരിച്ചതെന്നും യുവതി പറഞ്ഞു. മൂന്നുവർഷമായി രാഹുലുമായി പരിചയമുണ്ടെന്നും റിനി ജോർജ് തുറന്ന് പറഞ്ഞപ്പോഴാണ് തനിക്കും തുറന്ന് പറയാനുള്ള ധൈര്യം ലഭിച്ചതെന്നും അവന്തിക വ്യക്തമാക്കി.
തന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അവന്തിക പറഞ്ഞു.
0 Comments